ന്യൂഡല്‍ഹി: ബിജെപി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 30 സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബ് ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.
30 പേരുകള്‍ തീരുമാനിക്കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായെന്ന് പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം പറഞ്ഞു. അന്തിമ പട്ടികയിലേക്ക് പരിഗണിച്ച 30 സ്ഥാനാര്‍ത്ഥികളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും ഗൗതം പറഞ്ഞു.
പഞ്ചാബിലെ 117 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 65 സീറ്റുകളിലും ബിജെപി മത്സരിക്കുമെന്ന് അധ്യക്ഷന്‍ ജെപി നദ്ദ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ 35 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി 37 സീറ്റുകളിലും സുഖ്ദേവ് സിംഗ് ദിന്‍ഡ്സയുടെ പാര്‍ട്ടി 15 സീറ്റുകളിലും മത്സരിക്കും.
ചൊവ്വാഴ്ചത്തെ യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്‌ക്കൊപ്പം പഞ്ചാബ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പാര്‍ട്ടി ഇന്‍ചാര്‍ജ് ദുഷ്യന്ത് ഗൗതം, സംസ്ഥാന പ്രസിഡന്റ് അശ്വിനി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















Comments