ന്യൂഡൽഹി: പിതാവ് സൈറസ് പൂനാവാലയ്‌ക്ക് പദ്മഭൂഷൺ ലഭിച്ചതിന് പിന്നാലെ നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് മകനും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ അദാർ പൂനാവാല. തന്റെ സൂപ്പർഹീറോയും വഴികാട്ടിയുമായ സൈറസ് പൂനാവാലയ്‌ക്ക് അംഗീകാരം നൽകിയ കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്നതായി അദാർ പൂനാവാല കുറിച്ചു.
ചെറുപ്പകാലത്തെ ചിത്രം പങ്കുവെച്ചായിരുന്നു അദാർ പൂനാവാല നന്ദി അറിയിച്ചത്. പദ്മ അവാർഡ് നേട്ടം കൈവരിച്ച എല്ലാവരേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കൊറോണയ്‌ക്കെതിരെ കൊവിഷീൽഡ് വാക്‌സിൻ വികസിപ്പിച്ചെടുത്ത സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടറാണ് സൈറസ് പൂനാവാല.
My heartiest congratulations to all the deserving individuals who will receive the Padma awards this year. I thank the government of India for acknowledging my mentor, my hero, my father, Dr. Cyrus Poonawalla. pic.twitter.com/kOv7QtCtA9
— Adar Poonawalla (@adarpoonawalla) January 25, 2022
കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് ചെയർമാൻ കൃഷ്ണ എല്ലയ്‌ക്കും സഹസ്ഥാപകയായ സുചിത്ര എല്ലയ്‌ക്കും പദ്മഭൂഷൺ അവാർഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പദ്മ അവാർഡുകൾ പ്രഖ്യാപിച്ചത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
















Comments