ന്യൂഡൽഹി: കൊറോണ വാക്‌സിന് രാജ്യത്ത് വാണിജ്യാനുമതി ലഭിച്ചു. കൊവാക്‌സിനും കൊവിഷീൽഡിനുമാണ് വാണിജ്യാനുമതി ലഭിച്ചത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുവിപണിയിൽ ലഭ്യമാകും.
മെഡിക്കൽ ഷോപ്പുകളിൽ വാക്‌സിൻ ലഭ്യമാകില്ല.എന്നാൽ ആശുപത്രികളിലും ക്ലിനിക്കുകളിൽ നിന്നും വാക്‌സിനുകൾ വാങ്ങാം. വാക്‌സിനുകളുടെ കണക്ക് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയ്‌ക്ക് കൈമാറണം. മുൻപ് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് റൂൾസ്, 2019 പ്രകാരമാണ് വിപണി വിൽപ്പനയ്‌ക്ക് അംഗീകാരം നൽകിയിട്ടുള്ളത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിന്റെയും പതിവ് വിപണി അംഗീകാരം തേടിയുള്ള അപേക്ഷകൾ അവലോകനം ചെയ്ത സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) സബ്ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റിയാണ് നിബന്ധനകൾക്ക് വിധേയമായി കോവിഷീൽഡിനും കോവാക്‌സിനും വിപണി അംഗീകാരം ശുപാർശ ചെയ്തത്. ജനുവരി 19-ന് ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം.
Comments