ന്യൂഡൽഹി: ആഗോള തലത്തിലെ മികച്ച 10 സേവന സംഘടനകളിൽ ഒന്നായി സേവാ ഇന്റർനാഷണൽ തെരഞ്ഞെടുക്കപ്പെട്ടു. യൂനിസെഫ്, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, സെന്റ്ജൂഡ് ചിൽഡ്രൻസ് റിസർച്ച് തുടങ്ങിയ സന്നദ്ധ സംഘടനകളാണ് സേവാ ഇന്റർനാഷണലിനൊപ്പം സ്ഥാനം പിടിച്ചത്.
സന്നദ്ധ സംഘടനകളുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്ന കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ബെനവിറ്റി’യുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് സേവാ ഇന്റർനാഷണൽ ഉൾപ്പെട്ടിരിക്കുന്നത്. 2019ൽ 690ാമത്തെയും 2020ൽ 365ാം സ്ഥാനത്തിയിരുന്നു സേവാ ഇന്റർനാഷണൽ. ഒരു വർഷത്തിനിടയിൽ വലിയ കുതിപ്പാണ് സേവാ ഇന്റർനാഷണൽ നടത്തിയിരിക്കുന്നത്. ആദ്യ പത്തിൽ എത്തിയതോടെ ആഗോളത്തിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനയായി സേവാ ഇന്റർനാഷണൽ മാറി.
കഴിഞ്ഞ വർഷം 700ലധികം കമ്പനികളിൽ നിന്നുള്ള ഏകദേശം 16 ദശലക്ഷം ആളുകൾ ബെനിവിറ്റി പ്ലാറ്റ്ഫോമിൽകൂടി ലോകമെമ്പാടുളള 20,00,00ലധികം സന്നദ്ധ സ്ഥാപനങ്ങൾക്ക് 2.3 ബില്യൺ ഡോളർ(17,287 കോടി രൂപ) സംഭാവന നൽകി. ഇന്ത്യയിൽ കൊറോണ മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച സമയത്ത് സേവാ ഇന്റർനാഷണലിന് വലിയ പിന്തുണ ലഭിച്ചു. സോവാ ഇന്റർനാഷണൽ 1993ലാണ് പ്രവർത്തനം തുടങ്ങിയത്. ലോകമെമ്പാടുമുളള ഇന്ത്യൻ വംശജരെ ഉൾപ്പെടുത്തിയാണ് സംഘടന സേവനപ്രവർത്തനം നടത്തുന്നത്. പ്രകൃതിക്ഷോഭങ്ങൡും മഹാമാരിയുടെ കാലത്തും അർഹരായവർക്ക് സഹായമെത്തിക്കുന്നതിൽ സംഘടന മികച്ച പ്രവർത്തനം നടത്തി. ആഗോളടിസ്ഥാനത്തിൽ 25ഓളം രാജ്യങ്ങളിൽ സംഘടനയുടെ പ്രവർത്തനം നടക്കുന്നുണ്ട്.
ഇന്ത്യയിൽ, സേവാ ഇന്റർനാഷണൽ 1997ൽ രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത ട്രസ്റ്റായി സ്ഥാപിതമായി. സേവനത്തിന് മുമ്പുള്ള സേവനം’, ‘ലോകം ഒരു കുടുംബമാണ് എന്നീ ഭാരതീയ കാഴ്പ്പാട് അടിസ്ഥാനമാക്കിയാണ് സേവിക്കുന്നത്. സേവാ ഇന്റർനാഷണൽ നിലവിൽ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, പരിസ്ഥിതി സംരക്ഷണം, വൈദഗ്ധ്യം, കമ്മ്യൂണിറ്റി/ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം, ജലസംരക്ഷണം എന്നീ മേഖലകളിൽ എല്ലാ സംസ്ഥാനങ്ങളിലും നേരിട്ടുള്ള ഇടപെടലുകളോടെയും പ്രതിബദ്ധതയുള്ള സംഘടനകളുടെ സഹായത്തോടെയും പ്രവർത്തിക്കുന്നു.
Comments