കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 85 ലക്ഷം രൂപയുടെ സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിലാണ്.
അബുദാബിയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
















Comments