കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ പോലീസുകരും ഉൾപ്പെട്ടിട്ടില്ലേയെന്ന് ഹൈക്കോടതി. മോൻസന്റെ അനധികൃത ഇടപാടുകൾക്ക് പോലീസുകാർ കൂട്ടു നിന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ തട്ടിപ്പുകൾ ഈ വിധം വളർന്നതെന്ന് കോടതി ചോദിച്ചു.
കേസിൽ ഐജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്യാനിടയായ കാരണം എന്താണെന്നും കോടതി ചോദിച്ചു. മോൻസനുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ഇടപെട്ടു എന്നതാണ് കുറ്റം എന്ന് സർക്കാർ മറുപടി നൽകി. കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താൻ ആയില്ല. സാമ്പത്തിക തട്ടിപ്പിൽ അനിത പുല്ലയിലിന് പങ്ക് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം മോൻസൻ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ഇഡി സാവകാശം തേടി. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പുരോഗമിക്കുന്നത്. വിവരങ്ങൾ കൈമാറാൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മടിക്കുന്നുവെന്ന് നേരത്തെ ഇഡി വെളിപ്പെടുത്തിയിരുന്നു.
















Comments