ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു സ്വന്തം വീടിന്റെ ഇലക്ട്രിസിറ്റി ബിൽ അടക്കുന്നില്ലെന്ന് റിപ്പോർട്ട്. സിദ്ദു ആറുമാസമായി അമൃതസറിലുള്ള വീടിന്റെ കറണ്ടു ബിൽ അടച്ചിട്ടില്ലെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ വ്യക്തമാക്കി.
ഈ ഇനത്തിൽ 4,22,330 രൂപയാണ് സിദ്ദു അടയ്‌ക്കാനുള്ളത്. കഴിഞ്ഞ ദിവസമാണ് പിഎസ്പിസിഎൽ സിദ്ദുവിന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ബില്ല് പുറത്ത് വിട്ടത്.ഇതു വരെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടില്ല.
ഇതിന് മുൻപും സിദ്ദു ഈ രീതിയിൽ കറണ്ടുബിൽ അടക്കാതിരുന്നിട്ടുണ്ട്. 2021 ജൂലൈയിൽ മാസങ്ങളോളം ബില്ല് അടക്കാതിരുന്നതിനെത്തുടർന്ന് 8,74,784 രൂപയോളം ഒരുമിച്ചടക്കേണ്ടി വന്നിരുന്നു.
കോൺഗ്രസ് നേതാവിന്റെ അലംഭാവത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്.ഒരു വശത്ത് നാടിനെ കൊള്ളയടിക്കുന്ന മാഫിയകളെക്കുറിച്ച് സിദ്ദു ഘോരഘോരം പ്രസംഗിക്കുമ്പോൾ അദ്ദേഹം തന്നെ നാടിനെ കൊള്ളയടിക്കുകയാണെന്നും പി.എസ്.പി.സി.എൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാത്തത് എന്നും പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് വിനീത് ജോഷി ചോദിച്ചു.
















Comments