ഒമ്പതാം വയസ്സിൽ പഠിക്കാനും , കളിക്കാനും മാത്രമറിയാവുന്ന കുട്ടികളെയാണ് നമുക്ക് അറിയാവുന്നത് . എന്നാൽ ആഫ്രിക്കൻ സ്വദേശിയായ മോംഫ ജൂനിയർ എന്ന കുട്ടി ഈ ഒമ്പത് വയസ്സിനുള്ളിൽ സമ്പാദിച്ചത് ശതകോടികളാണ് .
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് മോംഫ ജൂനിയർ . അച്ഛൻ നൈജീരിയയിൽ നിന്നുള്ള ഇന്റർനെറ്റ് സെലിബ്രിറ്റിയായ ഇസ്മയിലിയ മുസ്തഫയും കോടീശ്വരനാണ്.
മുഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫ ജൂനിയറിന്റെ യഥാർത്ഥ പേര്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു “ബേബി ഇൻഫ്ലുവൻസർ” ആണ് മോംഫ . അനുയായികൾക്ക് തന്റെ ആഡംബര ജീവിതശൈലി കാണിച്ച് പതിവായി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്നു.
ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെയും, സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മോംഫ പങ്കുവെക്കുന്നുണ്ട് . വിശാലമായ ആഡംബര ഭവനങ്ങളിലൊന്നിന് പുറത്ത് ഒരു ഫെരാരി ഉൾപ്പെടെ നിരവധി കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. തന്റെ സ്വകാര്യ ജെറ്റിലാണ് മോംഫ ലോകമെമ്പാടും സഞ്ചരിക്കുന്നത് . മോംഫയുടെ പേരിൽ നിരവധി മാളികകളുമുണ്ട്. .
















Comments