ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതി സുരക്ഷാ കമ്പി വേലികൾ സ്ഥാപിച്ച് സൈന്യം. അതിർത്തി പ്രദേശത്തെ നുഴഞ്ഞു കയറ്റമടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായാണിത്. നേരത്തെയുണ്ടായിരുന്ന വേലി വളരെ പഴക്കം ചെന്നതായിരുന്നു. അതിന് പകരമാണ് കൂടുതൽ ശക്തമായ വേലികൾ സ്ഥാപിച്ചതെന്ന് സൈന്യം അറിയിച്ചു.
ദീർഘകാലം നിലനിൽക്കുന്ന കമ്പിവേലികളാണ് പുതുതായി പണിതത്. ഈ കമ്പിവേലികൾ മുറിക്കാനോ ചാടിക്കടക്കാനോ സാധിക്കില്ലെന്ന് ബിഎസ്എഫ് നോർത്ത് ബംഗാൾ ഇൻസ്‌പെക്ടർ ജനറൽ അജയ് സിംഗ് അറിയിച്ചു. അതിർത്തിയിലെ വേലിയില്ലാത്ത ഭാഗങ്ങൾ അടക്കം 20 കിലോമീറ്ററോളം ഇവ സ്ഥാപിച്ചിട്ടുണ്ട്. ലോ കോസ്റ്റ് ടെക്‌നോളജി സൊലൂഷ്യൻസ് പദ്ധതിയുടെ ഭാഗമായാണിത്.
സുരക്ഷ കൂടുമ്പോൾ അത് സൈന്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഇന്ത്യ ബംഗ്ലാദേശുമായി 4096 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. അതിൽ പശ്ചിമ ബംഗാൾ 2216 കിലോമീറ്ററും വടക്കൻ ബംഗാൾ 950 കിലോമീറ്ററുമാണ്. ഇവിടെ 110 കിലോമീറ്ററോളം സ്ഥലം വേലിയില്ലാത്തതാണ്. ഈ ഭാഗങ്ങളിൽ കുറച്ചിടത്തും അതിസുരക്ഷാ വേലി സ്ഥാപിച്ചിട്ടുണ്ട്.
















Comments