ചത്തീസ്ഗണ്ഡ്: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അമൃത്സർ ഈസ്റ്റിൽ നിന്നാണ് സിദ്ദു മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയവാഗ്ദാനങ്ങളൊന്നും പാലിക്കാതയാണ് സിദ്ദു വീണ്ടും തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്ന വിമർശനം ഇതിനകം തന്നെ ശക്തമായിരുന്നു. പഞ്ചാബിലെയും സ്വന്തം മണ്ഡലമായ അമൃത്സർ ഈസ്റ്റിലെയും അപൂർണമായ വികസന പ്രവർത്തനങ്ങളും പൂർത്തീകരിക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സിദ്ദു പത്രിക സമർപ്പിച്ചതോട് കൂടി വീണ്ടും ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്.
പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ആയതിന് ശേഷം വളരെക്കുറച്ച് തവണ മാത്രമേ സിദ്ദു സ്വന്തം മണ്ഡലത്തിൽ സന്ദർശനങ്ങൾ നടത്തിയിരുന്നുള്ളൂ എന്നത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിനാണ് കാരണമാകുന്നത്.
‘ നിങ്ങൾക്ക് എംഎൽഎ എന്ന നിലയിൽ നവജ്യോത് സിംഗ് സിദ്ദുവിനെ വിലയിരുത്തണമെങ്കിൽ അമൃത്സർ ഈസ്റ്റ് മണ്ഡലത്തിലെ പ്രദേശങ്ങൾ സന്ദർശിക്കൂ, അവിടെയുള്ള മാലിന്യക്കൂമ്പാരങ്ങളും വെള്ളത്തിന്റെ ഗുണനിലവാരവും വീടുകളുടെ അവസ്ഥയും നോക്കൂ” എന്നാണ് നാട്ടുകാർ പറയുന്നത്.
സിദ്ദു വർഷങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ തവണ മണ്ഡലത്തിലെ ജനങ്ങൾക്ക് സ്വർഗം വാഗ്ദാനം ചെയ്ത് അവരെ വഞ്ചിച്ചു. എന്നാൽ ഈ തവണ അവരെ വീണ്ടും കബളിപ്പിക്കാൻ സാധിക്കില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിതി ചൂണ്ടിക്കാട്ടി. മുൻ മന്ത്രിയായിരുന്നു അദ്ദേഹമാണ് മണ്ഡലത്തിൽ സിദ്ദുവിന്റെ എതിരാളി.
ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.
Comments