ഇടുക്കി : എം എം മണിയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്താനൊരുങ്ങുകയാണ് മുന്‍ ദേവികളും എംഎല്‍എ എസ്. രാജേന്ദ്രന്‍. രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കാൻ സി പി എം തീരുമാനിച്ചതിന് പിന്നാലെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് രാജേന്ദ്രൻ പ്രഖ്യാപിച്ചു .മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പോവാൻ സാധിക്കില്ലെന്നും ,വേറെ പാര്‍ട്ടികളിലേക്ക് പോകാന്‍ താത്പ്പര്യമിലാത്തതിനാലും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് രാജേന്ദ്രന്‍ അറിയിച്ചു.
എട്ട് മാസമായി ഒരു പ്രവര്‍ത്തനങ്ങളും താന്‍ നടത്തിയിട്ടില്ല. മറ്റൊരു പാര്‍ട്ടിയുടെ ചിന്താഗതിയുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങള്‍ കൂടുതലും നടത്തിത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ് .രാജേന്ദ്രൻ പറഞ്ഞു .
ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശുപാർശ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത് . രാജേന്ദ്രന്റെ സഹോദരൻ നേരത്തെ ബി ജെ പിയിൽ ചേർന്നിരുന്നു
















Comments