ഡെറാഡൂൺ: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താൻ 30 താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി. ഫെബ്രുവരി 14 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി താരപ്രചാരകരുടെ പട്ടിക ബിജെപി ഇന്ന് പുറത്തിറക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയും സംസ്ഥാനത്ത് താരപ്രചരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, കാബിനറ്റ് അംഗം സത്പാൽ മഹാരാജ്, ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരും പട്ടികയിലുണ്ട്.
അതേസമയം, ഉത്തരാഖണ്ഡിൽ ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്‌കർ സിംഗ് ധാമിയാണെന്നാണ് അഭിപ്രായ സർവേ. ആകെ 70 സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇതിൽ 46 സീറ്റുകൾ ബിജെപിയും 11 സീറ്റുകൾ എഎപിയും നേടിയേക്കാം. 41.11 ശതമാനമാണ് ബിജെപിക്ക് ലഭിച്ചേക്കാവുന്ന വോട്ടുവിഹിതം.
















Comments