കാസർകോട്: നികുതിവെട്ടിച്ച് കടത്തിയ ഒന്നര കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ചന്ദ്രഗിരി പാലത്തിനു സമീപമാണ് സ്വർണം പിടികൂടിയത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 3.11കിലോ ഗ്രാം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.
കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവ്, ഹെഡ് ഹവിൽദാർമാരായ കെ. ചന്ദ്രശേഖര, കെ. അനന്ദ, എം. വിശ്വനാഥ എന്നിവർ നേതൃത്വം നൽകി
















Comments