ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിശോധിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും അവലോകന യോഗം ചേരുന്നുണ്ട്.
റാലികൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം.
രാഷ്‌ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പ്രചാരണ പരിപാടികൾ നടത്തുന്നതിന് ഇളവുകൾ നൽകാമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കാം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ,മണിപ്പൂർ,പഞ്ചാബ് എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികൾക്കും റോഡ് ഷോകൾക്കും കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു.
















Comments