ടെൽ അവീവ്: യു.എ.ഇയുമായി ശക്തമായ ബന്ധം തുടരുമെന്ന് ഇസ്രായേൽ. രണ്ടു ദിവസമായി യു.എ.ഇ സന്ദർശിക്കുന്ന ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗാണ് നയം വ്യക്തമാക്കിയത്. ഇതിനൊപ്പം അറബ്‌മേഖിൽ ഇറാന്റെ നിരന്തര ഭീഷണിയെക്കുറിച്ചുള്ള ആശങ്കയും ഇരുരാജ്യങ്ങളും പങ്കുവച്ചു. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായിട്ടാണ് കൂടിക്കാഴ്ച നടന്നത്.
പ്രതിരോധ രംഗത്ത് യു.എ.ഇയ്‌ക്കും ബഹറിനും അമേരിക്ക മുൻകൈ എടുത്ത് എബ്രഹാം ഉടമ്പടിയെന്ന പേരിൽ ആരംഭിച്ച കൂട്ടായ്മ ശക്തമായി തുടരുമെന്നും ഹെർസോഗ് പറഞ്ഞു. യു.എ.ഇക്കെതിരെ ഭീകരാക്രമണം പതിവായതോടെ ഡ്രോൺ അടക്കമുള്ള അടിയന്തിര സഹായങ്ങളും ഇസ്രായേൽ നൽകുമെന്നുമാണ് തീരുമാനം.
അറബ് മേഖലയിലെ സുരക്ഷാ വിഷയത്തിൽ എല്ലാത്തരത്തിലുള്ള സഹായവും ചെയ്യാൻ ഇസ്രായേൽ ഒരുക്കമാണ്. സൈനിക ശാസ്ത്രരംഗത്ത്. യുഎഇ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. അതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഇസ്രായേൽ പ്രസിഡന്റിനൊപ്പം യുഎഇ സന്ദർശിക്കുന്ന ഇസ്രാലേൽ വ്യാവസായിക നിർമ്മാണ മേഖലയിലെ പ്രമുഖർ അറബ് നേതാക്കളുമായി നിരവധി കരാറുകളും ഒപ്പിട്ടു. മദ്ധ്യേഷ്യയിലേയും ഏഷ്യയിലേയും വിവിധ വാണിജ്യ കമ്പോളങ്ങളുമായുള്ള വ്യാപാര കരാറുകളും ചർച്ചയായി.
ഇസ്രയേലിന്റെ അറബ് മേഖലയിലെ സ്വാധീനം വർദ്ധിക്കുന്നതിനെതിരെ ഇറാനും പലസ്തീനും രംഗത്ത് വന്നിരുന്നു. യു.എ.ഇയുമായി ഇസ്രായേൽ നടത്തുന്ന കരാറുകൾ പലസ്തീനിലെ ജനങ്ങളേയും ബാധിക്കുമെന്ന് ഭീകരസംഘടനയായ ഹമാസ് ആരോപിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരരാണ് യുഎഇക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.
















Comments