ന്യൂഡൽഹി: പ്രതിരോധ വ്യവസായ രംഗത്ത് ഇന്ത്യ ഇന്ന് ലോകത്തിന് മുന്നിൽ കരുത്തുറ്റവരായി മാറിയെന്ന് രാഷ്‌ട്രപതി. ഇന്ത്യയുടെ സേനാ വിഭാഗങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ തന്നെ നിർമ്മിക്കാനാകുമെന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിനൊപ്പം 83 പ്രാദേശിക വ്യവസായ ങ്ങളും കോർത്തിണക്കിയാണ് തേജസ് ഫൈറ്റർ ജറ്റുകൾ പുറത്തിറങ്ങുന്നത്. ആയുധനിർമ്മാണത്തിലും 7 പുതിയ കമ്പനികൾക്കും കേന്ദ്രസർക്കാർ അനുമതി നൽകിയത് ആയുധനിർമ്മാണ രംഗത്തെ വൻ കുതിച്ചുചാട്ടമാണ്.
ഇതുകൂടാതെ പ്രതിരോധ സുരക്ഷാ മേഖലകളിൽ വിവിധ പദ്ധതികൾക്കായി സ്വകാര്യ സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് അവർക്ക് വേണ്ട പരിശീലനവും സഹായവും നൽകിതുടങ്ങിയെന്നും രാഷ്‌ട്രപതി തന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടി.
Comments