വാഷിംഗ്ടൺ : അമേരിക്കയിലെ പാകിസ്താൻ അംബാസഡറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ മസൂദ് ഖാനെ ഒരിക്കലും അംബാസഡർ ആക്കരുതെന്ന അപേക്ഷയുമായി നേതാക്കൾ രംഗത്ത്. യുഎസ് കോൺഗ്രസ് അംഗമായ സ്‌കോട്ട് പെറിയാണ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചത്. മസൂദ് ഖാൻ ജിഹാദിയാണെന്നും അയാൾ വീണ്ടും അധികാരത്തിലേറിയാൽ ആഗോള തലത്തിൽ തീവ്രവാദം വർദ്ധിക്കുമെന്നും കത്തിൽ പറയുന്നു.
അമേരിക്കയിലെ പാകിസ്താൻ അംബാസഡറായി മസൂദ് ഖാനെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ്. എന്നാൽ അംബാസഡർ സ്ഥാനത്തേക്ക് ജിഹാദികളെ നിയമിക്കാനുള്ള പാകിസ്താന്റെ നീക്കം അനുവദിക്കരുതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അമേരിക്കയ്‌ക്ക് പാകിസ്താനോടുള്ള അനുകമ്പ വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള ജിഹാദികളെ പ്രതിനിധികളായി നിയോഗിക്കാൻ ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നത് എന്നും ഇത് ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം തകർക്കുമെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.
ഹിസ്ബുൾ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് പ്രവത്തിക്കാൻ പിന്തുണ നൽകിയത് മസൂദ് ഖാനാണ്. ഇന്ത്യയ്‌ക്ക് നേരെ ഭീകരാക്രമണം നടത്തിയ ബുർഹാൻ വാനി ഉൾപ്പെടെയുള്ള യുവാക്കളെ ജിഹാദികളാക്കിയതിൽ ഇയാൾക്ക് നിർണായക പങ്കുണ്ട്. 2010 അമേരിക്കൻ സൈനികരെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ആഫിയ സിദ്ധിഖിയെ മോചിപ്പിക്കാനും മസൂദ് ഖാൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇവരെ വിട്ടുകിട്ടാൻ വേണ്ടിയാണ് ടെക്‌സസിലെ ജൂതപ്പള്ളിയിൽ ഭീകരാക്രമണം നടത്തിയത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















Comments