ഹൃദയം സിനിമയിൽ കാണിക്കുന്ന ഹോട്ടൽ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ. ഹൃദയത്തിലെ പ്രധാന കഥാപാത്രങ്ങളായ അരുണും നിത്യയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്നാണ് ഭക്ഷണപ്രേമികൾ ഏറ്റവും കൂടുതൽ അന്വേഷിച്ച കാര്യമെന്ന് വിനീത് പറയുന്നു. കടയെക്കുറിച്ച് ധാരാളം പേർ ചോദിച്ച സാഹചര്യത്തിലാണ് ഈ കുറിപ്പ് ഇടുന്നതെന്നും വിനീത് പറയുന്നു.
വിനീതിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,
ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.
Comments