ന്യൂഡല്‍ഹി: സൈനികേതര സേവനത്തിനായി രൂപംകൊണ്ട തീരദേശ സേന സ്ഥാപിതമായിട്ട് 46 വര്‍ഷം. 1977 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ചത്. കോസ്റ്റ്ഗാര്‍ഡ് സമുദ്രപരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.
കൃത്രിമ ദ്വീപുകള്‍, മത്സ്യത്തൊഴിലാളികള്‍, നാവികര്‍ എന്നിവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ദൗത്യമാണ് കോസ്റ്റ് ഗാര്‍ഡിനുള്ളത്. ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഗാര്‍ഡ് എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് കോസ്റ്റ് ഗാര്‍ഡ് റൈസിങ് ദിനമായി ആചരിക്കുന്നു. പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ്ഗാര്‍ഡ് ഈ വര്‍ഷം 46-ാമത് റൈസിംഗ് ദിനമായി ആഘോഷിക്കുകയാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കോസ്റ്റ് ഗാര്‍ഡ് ആക്റ്റ് പ്രകാരം 1977 ഫെബ്രുവരി ഒന്നിന് മാരിടൈം ലോ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി ഔപചാരികമായി സ്ഥാപിതമായി.
1977 ഫെബ്രുവരി ഒന്നിന് ഒരു ഇടക്കാല ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആയിട്ടാണ് കോസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ചത്.
ഇന്ന്ഇന്ത്യന്വികസേന, ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പ്, കേന്ദ്ര-സംസ്ഥാന പോലീസ് സേനകള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് തീരദേശ സേന
കൃത്രിമ ദ്വീപുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക, കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കും നാവികര്‍ക്കും സംരക്ഷണം, സഹായം, കള്ളക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കസ്റ്റംസ് വകുപ്പിനെയും മറ്റ് അധികാരികളെയും സഹായിക്കുക എന്നിവയാണ് ഐസിജിയുടെ പ്രധാന പങ്ക്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ തലവനായ ഡയറക്ടര്‍ ജനറലിനു കീഴില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള നാല് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡയറക്ടര്‍ ജനറലിനെ സഹായിക്കുന്നു.
വീരേന്ദര്‍ സിംഗ് പതാനിയയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിലവിലെ ഡയറക്ടര്‍ ജനറല്‍. ഞങ്ങള്‍ സംരക്ഷിക്കുന്നു എന്ന അര്‍ത്ഥംവരുന്ന വയംരക്ഷാം എന്ന സംസ്‌കൃതപദമാണ് കോസ്റ്റ്ഗാര്‍ഡിന്റെ മുദ്രാവാക്യം.
















Comments