ന്യൂഡൽഹി: ഗതാഗത സംവിധാനത്തിന് പുത്തൻ ഉണർവേകി ബജറ്റ് അവതരണം. ആളുകളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന് 2022-23ൽ എക്സ്പ്രസ് വേകൾക്കായുള്ള പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ രൂപീകരിക്കും എന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചു. 2022-23ൽ ദേശീയ പാത ശൃംഖല 25,000 കിലോമീറ്റർ വർദ്ധിപ്പിക്കും. ഇതിനായി 20,000 കോടി രൂപ അനുവദിക്കും ധനമന്ത്രി പ്രഖ്യാപിച്ചു.
ഗതാഗത വികസനത്തിന് 400 പുതിയ വന്ദേഭാരത് ട്രെയിനുകളാണ് ആരംഭിക്കുന്നത്. യാത്രാസൗകര്യ വികസനത്തിന് അർഹമായ പ്രാമുഖ്യം നൽകും. ഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ 20,000 കോടി രൂപ അനുവദിക്കും. റോഡ്, റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ തുടങ്ങി ഏഴ് ഗതാഗതമേഖലകളിൽ ദ്രുതവികസനം കൊണ്ടുവരും എന്നും ധനമന്ത്രി അറിയിച്ചു.
പ്രധാനമായും നാല് മേഖലകൾക്ക് ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. പിഎം ഗതിശക്തി, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, നിക്ഷേപ വർധന എന്നിവയാണ് ഈ നാല് മേഖലകൾ. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തെ വികസനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. പിഎം ഗതിശക്തിയിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മയ്‌ക്ക് പരിഹാരം കാണും. ആത്മനിർഭർ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.
















Comments