തിരുവനന്തപുരം: അമച്വർ കിക്ക് ബോക്‌സിംഗ് അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വാകോ ഇന്ത്യ കിക്ക് ബോക്‌സിംഗ് അസോസിയേഷന്റെ കേരള ഘടകമാണ് ഇത്.
ആർ. അഭിജിത്(പ്രസിഡന്റ്), ബിനു ജോസഫ്(വർക്കിംഗ് പ്രസിഡന്റ്), വിവേക്.എ.എസ്(ജനറൽ സെക്രട്ടറി), ശ്രേയ അയ്യർ(ചെയർമാൻ, വിമൻ കമ്മിറ്റി), വിഷ്ണു.കെ(ട്രഷറർ) എന്നിവരടക്കം 16 പേരെയാണ് സംസ്ഥാന ഭാരവാഹികളാക്കി അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര കായിക മന്ത്രാലയം കൂടാതെ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി, സ്്ക്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടേയും അംഗീകാരമുണ്ടെന്ന് ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിൽ അമച്വർ രംഗത്ത് അംഗീകാരമുള്ള ഒരേയൊരു ദേശീയ ഫെഡറേഷനാണ് വാക്കോ ഇന്ത്യ കിക്ക് ബോക്‌സിംഗ് അസോസിയേഷനെന്നും ഭാരവാഹികൾ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം കേന്ദ്രീകരിച്ചാണ് കിക്ക് ബോക്‌സിംഗ് അസോസിയേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. മലപ്പുറം കാളികാവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















Comments