ന്യൂഡൽഹി: ആദായനികുതി റിട്ടേൺ പരിഷ്‌കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷത്തെ സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരമുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
ആദായ നികുതിയിൽ കൂടുതൽ ഇളവുകളില്ല. ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല. എയർ ഇന്ത്യയ്‌ക്ക് പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേപങ്ങൾക്ക് 1 ശതമാനം വരെ നികുതി ഇളവുകൾ ലഭിക്കും. വെർച്വൽ കറൻസി അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്. വ്യാപാര പ്രോൽസാഹനത്തിന് ആനുകൂല്യത്തിനും നികുതി പ്രഖ്യാപിച്ചു.
ഡിജിറ്റൽ സ്വത്തുകളുടെ കൈമാറ്റത്തിന് പുതിയ നികുതി ഉപാധികളും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്ന് ലഭിച്ച ആദായത്തിന് 30 ശതമാനമാണ് നികുതി.
















Comments