ന്യൂഡല്‍ഹി: മാതൃത്വം തുളുമ്പുന്ന പദ്ധതികളാണ് 2022 ബഡ്ജറ്റ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്മാനിച്ചത്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും ബുദ്ധിപരവുമായ വളര്‍ച്ച ലക്ഷ്യമിട്ടും കുട്ടികളുടെ ഉന്നമനത്തിനും ഉതകുന്ന പദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതായി മന്ത്രി പറഞ്ഞു.
മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സക്ഷം അംഗന്‍വാടി, പോഷന്‍ തുടങ്ങി വിവിധ പദ്ധതികള്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും അഭിവൃദ്ധിക്ക് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കും. നാരീശക്തിയുടെ പ്രാധാന്യം മനസ്സിലാക്കി മൂന്നു പദ്ധതികള്‍ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് രണ്ടുലക്ഷം അംഗന്‍വാടികളുടെ നിലവാരമുയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
അംഗന്‍വാടികള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ ഊര്‍ജ്ജസ്വലരാക്കാന്‍ കഴിയും. കുട്ടികളുടെ ആരോഗ്യമാണ് പരമപ്രാധാന്യമുളളത്. അംഗന്‍വാടികളുടെ നിലവാരമുയര്‍ത്തുന്നത് ഈ ലക്ഷ്യത്തിന് ഉപകരിക്കും. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി മിഷന്‍ ശക്തിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാനവുമായി ബന്ധപ്പെട്ട് മിഷന്‍ ശക്തി ഒരു വിജയമാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അത് രാഷ്‌ട്രനവനിര്‍മണത്തിന് ഉതകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
















Comments