അമൃത്സർ: നിയമസഭ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് പിടിച്ചെടുത്തത് 310.89 കോടി രൂപയുടെ വസ്തുക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെടുത്തതായി അറിയിച്ചു. ജനുവരി 31 വരെയുള്ള കാലഘട്ടത്തെ കണക്കാണിത്.
14.75 കോടി രൂപയുടെ 27.86 ലക്ഷം ലിറ്റർ മദ്യം ഉൾപ്പെടെയാണ് കമ്മീഷൻ പിടികൂടിയത്. 275.59 കോടിയുടെ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ പിടികൂടിയെന്നും കണക്കിൽപ്പെടാത്ത 19.19 കോടി രൂപ കണ്ടുക്കെട്ടിയതായും പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ എസ് കരുണ രാജു വ്യക്തമാക്കി.
ദുർബലമായി കരുതപ്പെടുന്ന 1,203 ചേരികളും കമ്മീഷന്റെ നിരീക്ഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാൻ സാധ്യതയുള്ള 2,903 പേരെയും കമ്മീഷൻ അംഗങ്ങൾ കണ്ടെത്തി. ഇവരിൽ 1,949 പേർക്കെതിരെ പ്രതിരോധ നടപടികൾ ആരംഭിച്ചു. ശേഷിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.
















Comments