താനെ: മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 1000 ജലാറ്റിൻ സ്റ്റിക്കുകളും 1000 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭിവാണ്ടിയിലാണ് സംഭവം.
ബല്യ ഹിരാജി പാട്ടീൽ, പങ്കജ് അചേലാൽ ചൗഹാൻ, സമീർ എന്ന് വിളിക്കുന്ന സാമ്യ രാമചന്ദ്ര വെദ്ഗ എന്നിവരാണ് പിടിയിലായത്. പാൽഗഡ് ജില്ലയുടെ സമീപത്തുള്ള വിക്രാംഗഡ് സ്വദേശികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വിൽക്കാൻ വേണ്ടി മോഷ്ടിച്ചുകൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് ഇവയെന്നാണ് മൂവരെയും ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് പ്രാഥമികമായി മനസിലാക്കാൻ കഴിഞ്ഞത്.
കാർഡ് ബോർഡ് പെട്ടിയിലാക്കിയ നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. ഇവർക്കെതിരെ നിസാംപുര പോലീസ് കേസെടുത്തിട്ടുണ്ട്.
















Comments