ന്യൂഡൽഹി: കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് റോം കോടതി തള്ളി. കേസ് ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുൻപ് തള്ളിയിരുന്നു. 2012 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
നാവികരായ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോൺ എന്നിവർക്കെതിരെയുള്ള കേസാണ് കോടതി തള്ളിയത്. വിചാരണയ്‌ക്ക് മതിയായ തെളിവില്ലെന്ന് ആരോപിച്ചാണ് കേസ് തള്ളിയത്.
2012 ഫെബ്രുവരി 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറ്റാലിയൻ ചരക്കുകപ്പലായ എൻറിക്ക ലെക്സിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികരാണ് ഇരുവരും. മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ജലസ്റ്റിൻ അജീഷ് പിങ്ക് എന്നിവർ കൊല്ലപ്പെട്ടു.
പോലീസും നാവിക സേനയും നടത്തിയ തെരച്ചിലിൽ കപ്പൽ കണ്ടെത്തുകയും യാത്ര തടയുകയും ഇരുനാവികരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 40 ദശലക്ഷം(4 കോടി രൂപ) വീതവും ബോട്ടിന്റെ ഉടമയ്‌ക്ക് 20 ദശലക്ഷം രൂപയും(2 കോടി രൂപ) നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നാവികർക്കെതിരെ ഇറ്റാലിയൻ സർക്കാർ ക്രിമിനൽ നടപടി തുടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഇന്ത്യയും ഇറ്റലിയുമായുളള നയതന്ത്രബന്ധത്തെപ്പോലും ബാധിച്ച കേസാണിത്. നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ നിന്ന് 31 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ചായിരുന്നു സംഭവം
















Comments