കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജിക്കാരുടെ ഭൂമിയിൽ കെ-റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ തീരുമാനം സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നാണ് സർക്കാരിന്റെ വാദം.
സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്ന് അപ്പീലിൽ പറയുന്നു. പരിഗണനാ വിഷയങ്ങൾക്ക് അപ്പുറമാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവെന്നാണ് സർക്കാർ അപ്പീലിൽ പറയുന്നത്.
സാമൂഹികാഘോത സർവേ നിർത്തിവെയ്‌ക്കുന്നത് പദ്ധതി വൈകുന്നതിന് കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കും എന്നാണ് സർക്കാരിന്റെ ഹർജിയിൽ പറയുന്നത്. പദ്ധതിക്കായി ഡിപിആർ തയ്യാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദ്ദേശം ഒഴിവാക്കണമെന്നും സർക്കാർ അപ്പീലിൽ അറിയിക്കും.
കൂടാതെ, ഡിപിആർ തയ്യാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെടു ന്നു. സിൽവർ ലൈനിനെതിരായ ഹർജിക്കാർ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും സർക്കാർ ആവശ്യം ഉന്നയിച്ചു.
















Comments