ന്യൂഡൽഹി: കൊറോണ പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തി. 6.57ശതമാനമാണ് ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക്. 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നഗരപ്രദേശങ്ങളിൽ 8.16 ശതമാനവും ഗ്രമങ്ങളിൽ 5.84 ശതമാനവുമാണ് നിരക്ക്.
തെലങ്കാനയാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം. 0.7 ശതമാനമാണ് ഇവിടുത്തെ നിരക്ക്. കേരളത്തിൽ 5 ശതമാനവും ഉത്തർപ്രദേശിൽ 3 ശതമാനവും ഗുജറാത്തിൽ 1.2 ശതമാനവും മേഘാലയിൽ 1.5 ശതമാനവും ഒഡീഷയിൽ 1.8 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
ഡിസംബറിൽ തൊഴിലില്ലായ്മ 7.91 ശതമാനമായിരുന്നു. നഗരങ്ങളിൽ 9.3 ശതമാനവും ഗ്രമാങ്ങളിൽ 7.28 ആയിരുന്നു നിരക്ക്.
കൊറോണ വകഭേദം ഒമിക്രോണിന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണമായതെന്ന് സെന്റർ ഫോർ മോണിറ്റിങ് ഇന്ത്യൻ എക്കോണമി വ്യക്തമാക്കി.
















Comments