ലക്‌നൗ : എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പ് നടന്നതായി ആരോപണം. നോയിഡയിലെ ഛജാർസി ടോൾ പ്ലാസയിലാണ് സംഭവം നടന്നത്. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. മീററ്റിലെ കിത്തോറിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് തനിക്ക് നേരെ ആക്രമണം നടന്നത് എന്ന് ഒവൈസി പറഞ്ഞു. മൂന്ന് പേരടങ്ങുന്ന സംഘമാണ് എത്തിയത് എന്നും ഇതിൽ രണ്ട് പേർ വാഹനത്തിന് നേരെ വെടിയുതിർത്തെന്നും എഐഎംഐഎം നേതാവ് ആരോപിച്ചു.
മൂന്ന് നാല് പ്രാവശ്യമാണ് അക്രമികൾ വെടിവെച്ചത്. അതിന് ശേഷം ആയുധങ്ങൾ ഉപേക്ഷിച്ച് അവർ കടന്നുകളഞ്ഞു. ഒവൈസിയുടെ കാറിന്റെ ടയർ പഞ്ചറായി. ആക്രമണത്തിന് പിന്നാലെ മറ്റൊരു വാഹനത്തിൽ കയറി ഒവൈസി ഡൽഹിയിലേക്ക് പോയി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാർത്താ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടി ജനങ്ങളുടെ അനുകമ്പം പിടിച്ചു പറ്റാനുള്ള ഒവൈസിയുടെ ശ്രമമാണിത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
















Comments