ന്യൂഡൽഹി: ഫലപ്രദമായ വാക്‌സിനേഷൻ നിലവിൽ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയർന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്‌സിനേഷൻ യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാൻ കാരണം. സമീപകാല തരംഗത്തിൽ നിന്ന് വാക്‌സിനുകൾ ജീവൻ രക്ഷിക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
വാക്‌സിനുകൾ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകൾ നൽകിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള 96 ശതമാനം ആളുകൾക്ക് വാക്സിൻ ആദ്യ ഡോസ് നൽകി. 76ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.35 കോടി ആളുകൾക്ക് മുൻകരുതൽ ഡോസ് നൽകിയിട്ടുണ്ട്.
വാക്‌സിനേഷൻ ആളുകളെ സംരക്ഷിക്കുന്നുവെന്നതിന് വ്യക്തമായ തെളിവ്: ആരോഗ്യ മന്ത്രാലയം
കൊറോണ വൈറസ് വാക്‌സിനേഷന്റെ കാര്യത്തിൽ രാജ്യം കൈവരിച്ച മറ്റൊരു നേട്ടവും ആരോഗ്യ മന്ത്രാലയം ഉയർത്തിക്കാട്ടി. ഇന്നുവരെ ഏകദേശം 16 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാക്സിന്റെ ആദ്യ ഡോസ് അതിന്റെ യോഗ്യരായ മുതിർന്നവർക്കെല്ലാം വിജയകരമായി നൽകി. നാല് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 96 മുതൽ 99 ശതമാനം വരെ വാക്‌സിനേഷൻ കവറേജിന്റെ ആദ്യ ഡോസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെ തരംഗം മുമ്പത്തെ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് മാരകമാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് ലവ് അഗർവാൾ കൂട്ടിച്ചേർത്തു. എന്നാൽ ഫലപ്രദമായ വാക്‌സിനേഷൻ കാരണം വൈറസിന്റെ വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും രോഗത്തിന്റെ തീവ്രത കുറയുന്നതിനും കാരണമായി. ഇതിന്റെ ക്രെഡിറ്റ് വാക്‌സിനുകൾക്ക് നൽകണമെന്നും നിതി ആയോഗ് ആരോഗ്യ അംഗം ഡോ. വി.കെ. പോൾ അറിയിച്ചു.
”വാക്‌സിനേഷൻ നമ്മുടെ ആളുകളെ സംരക്ഷിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഇത് ഗുരുതരമായ രോഗങ്ങളുടെ കുറഞ്ഞ വ്യാപനം ഉറപ്പാക്കുകയും മരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മഹാമാരിയുടെ ഈ ഘട്ടത്തിൽ അത് ഉറപ്പിച്ച് പറയാനാകും ഡോ. വി.കെ. പോൾ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,72,433 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനം വർധന. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 15,33,921 ആണ്. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 3.67 ശതമാനമാണ്. രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 12.98 ശതമാനമായി. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമായി താഴ്ന്നു.
Comments