ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണയുടെ രണ്ട് തരംഗങ്ങളിലും നിന്നും വ്യത്യസ്തമായി ഇത്തവണ പ്രായം കുറഞ്ഞ ആളുകളാണ് രോഗബാധിതരാകുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സർവേ വെളിപ്പെടുത്തുന്നു. ഇതിനാവശ്യമായ വിവരങ്ങൾ രാജ്യത്തുടനീളമുള്ള 37 ആശുപത്രികളിൽ നിന്നാണ് ശേഖരിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു.
ശരാശരി 44 വയസ്സ് വരെയുള്ള ആളുകളെയാണ് മൂന്നാം തരംഗത്തിൽ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തരംഗങ്ങളിൽ ശരാശരി 55 വയസ്സുള്ള രോഗബാധിതരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇക്കുറി വൈറസ് ബാധിക്കുന്നത് പ്രായം കുറഞ്ഞ ആളുകളെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഐസിഎംആർ അറിയിച്ചു. ‘മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാക്കളെയും മദ്ധ്യവയസ്‌ക്കരെയുമാണ് മൂന്നാം തരംഗം ബാധിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച 46 ശതമാനം ആളുകൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ചിലർക്ക് പ്രതിരോധ ശേഷി തീരെ കുറഞ്ഞ അളവിലാണ് പ്രകടമായത്’ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തിതെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ മരണ നിരക്ക് വളരെ ഉയർന്ന് നിൽക്കുന്നു. മാത്രമല്ല, വൈറസ് ബാധിതനാകുന്ന ആളുകളിൽ ചിലർക്ക് മാത്രമാണ് കാര്യമായ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇതെല്ലാം ഒന്ന്, രണ്ട് എന്നീ തരംഗങ്ങളിൽ നിന്നും മൂന്നാം തരംഗത്തെ വ്യത്യസ്തമാക്കുന്നൂ എന്നും ഡോ ബൽറാം ഭാർഗവ കൂട്ടിച്ചേർത്തു.
മൂന്നാം തരംഗത്തിൽ സാധാരണ വൈറൽ പനിയുമായി എത്തുന്ന ആളുകളാണ് കൂടുതലായും രോബാധിതരാകുന്നത്. മണം, രുചി എന്നിവ നഷ്ടപ്പെടുന്നവർ ചുരുക്കമാണ്. ശ്വാസ തടസ്സം, മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ എന്നിവയാണ് മൂന്നാം തരംഗത്തിലെ പ്രധാന രോഗലക്ഷണങ്ങൾ. കൂടാതെ, മറ്റ് തരംഗങ്ങളിൽ ആളുകൾ പ്രതിരോധത്തിനായി പാരസെറ്റമോൾ അടങ്ങിയ മരുന്നുകൾ കൂടുതലായി കഴിച്ചിരുന്നു. എന്നാൽ താരതമ്യേന മൂന്നാം തരംഗത്തിൽ മരുന്നിന്റെ ഉപയോഗം കുറവായിരുന്നു.
















Comments