തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. മംഗലപുരത്താണ് ഗുണ്ടകളുടെ ആക്രമണമുണ്ടായത്. ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടയ്‌ക്കൽ പണിക്കൽ വിള സ്വദേശികളായ സുധി(30) കിച്ചു(28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.
തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലായത്. മുൻകേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ഷെഹിൻ അക്രമം നടത്തിയത്. വെട്ടേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
















Comments