ശ്രീനഗർ: ജമ്മുക്ശമീരിലെ സക്കൂറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരവാദ സംഘടനയായ എൽഇടി/ടിആർഎഫിലെ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സേന അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
അടുത്തിടെ ഹസൻപോറ അനന്ത്നാഗിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാളായ ഇഖ്ലാഖ് ഹജാം. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും 2 പിസ്റ്റളുകളും, മറ്റ മാരകായുധങ്ങളും കണ്ടെടുത്തു.
പ്രദേശത്ത് സേന തിരിച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് ശ്രീനഗർ സിറ്റിയിൽ സുരക്ഷ ശക്തമാക്കി.
















Comments