തിരുവനന്തപുരം: ബാലരാമപുരത്ത് പെട്രോൾ ബോംബ് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന കട പൂർണമായും കത്തി നശിച്ചു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ബാലരാമപുരം ഐത്തിയൂരാണ് സംഭവം. കച്ചവട സാധനങ്ങൾ റോഡിൽ വലിച്ചെറിഞ്ഞു നശിപ്പിച്ച ശേഷമാണ് കടയ്‌ക്ക് നേരെയുള്ള ആക്രമണം എന്നാണ് വിവരം. വടിവാളും പെട്രോൾ ബോംബും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ബാലരാമപുരം ഐത്തിയൂരിൽ അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോറിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.
കടയുടെ വാതിലും ചില്ലു ക്ലാസുകളും അടിച്ചു തകർത്ത ശേഷം സാധനങ്ങൾ വാരിയിട്ട് കത്തിച്ച നിലയിലായിരുന്നു. തീ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫയർഫോഴ്സിന്റ സഹായത്തോടെ തീ കെടുത്തുകയായിരുന്നു. ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷമം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
















Comments