ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് ആധിപത്യ മേഖലയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പൊതു റാലിയെ അഭിസംബോധന ചെയ്യും. ഡൽഹിയിൽ നടന്ന കർഷക പ്രതിഷേധത്തിൽ സമരക്കാരെ അനുകൂലിച്ചിരുന്നവരാണ് ജാട്ട് സമുദായം. ഇവരുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും.
ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഛപ്രൗലി, ബറൗത്ത്, ബാഗ്പത് എന്നീ സ്ഥലങ്ങളിൽ ജാട്ട് ആധിപത്യമുള്ള മേഖലയാണ് ബാഗ്പത്. ഇവിടെയാണ് അമിത് ഷാ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള 200ലധികം ജാട്ട് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി എംപി പർവേഷ് വർമ്മയുടെ ഡൽഹിയിലെ വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
















Comments