ഗൂഢാലോചന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ച വാർത്തയിൽ സന്തോഷം വ്യക്തമാക്കി താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ. ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെയുള്ള നാദിർഷായുടെ പ്രതികരണം. നാദിർഷാ സംവിധാനം ചെയ്ത ‘ കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ചിത്രത്തിലാണ് ദിലീപ് അവസാനമായി അഭിനയിച്ചത്. ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്തത്.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ കെ.പിയും മുൻകൂർ ജാമ്യം ലഭിച്ച വാർത്തയിൽ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ‘ ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാദ്ധ്യമങ്ങൾക്ക് വാർത്തയല്ല, ‘ക്ഷീരമുള്ളോരകിടിൻ ചുവട്’… ദിലീപ് തന്നെ!! മാദ്ധ്യമ ധർമ്മം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ ഗോഡ് ഈസ് ഗ്രേറ്റ് ‘ സത്യം ജയിച്ചു ‘ വെന്നായിരുന്നു ഗാനരചയിതാവായ രാജീവ് ആലുങ്കലിന്റെ പ്രതികരണം.
‘ ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും റിപ്പോർട്ടർ തുടങ്ങിയ ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം’ സംവിധായകനായ ജോൺ ഡിറ്റോ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Comments