തിരുവനന്തപുരം: സർക്കാറിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്‌പോർട്‌സ്- യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ തൽക്കാലം നടപടിയെടുക്കേണ്ടെന്ന് സർക്കാർ തീരുമാനം.
പുസ്തകം സംബന്ധിച്ച് പരാതി ഉയർന്നാൽ മാത്രമേ നടപടിയുടെ ആവശ്യകതയെപ്പറ്റി ചിന്തിക്കുകയുള്ളൂ. ശിവശങ്കറിന്റെ ആത്മകഥയിൽ സർക്കാറിനെതിരെ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതും നടപടി എടുക്കാതിരിക്കാൻ കാരണമാണ്.
സർവീസ് റൂൾ അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് പുസ്തകം എഴുതുന്നതിന് മുൻകൂർ അനുമതി വേണം. അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് ജേക്കബ് തോമസ് ഐപിഎസ്സിനെതിരെ സർക്കാർ നടപടി എടുത്തിരുന്നു.
ജയിലിലെ അനുഭവങ്ങളും അന്വേഷണ ഏജൻസികളുടെ സമീപനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ആത്മകഥയിലുണ്ടെന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ സ്വർണക്കടത്ത് ബന്ധമറിഞ്ഞപ്പോൾ ഞെട്ടി, സ്വപ്നയുമായി മൂന്ന് വർഷത്തെ അടുത്ത പരിചയം ഉണ്ടായിരുന്നു, ബാഗേജ് കസ്റ്റംസ് പിടിച്ചുവെച്ചപ്പോൾ സ്വപ്ന സഹായം തേടി, തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് വിവരം
















Comments