പനാജി: തെരഞ്ഞെടുപ്പു നാളിൽ പൊതു അവധി പ്രഖ്യാപനം. ഗോവയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന 14-ാം തിയതിയാണ് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ മേഖലയിലുള്ള വർക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സൗകര്യത്തിനായിട്ടാണ് ഔദ്യോഗിക അവധി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെന്നും ആരേയും മാറ്റിനിർത്തിയല്ല അത് നടക്കേണ്ടതെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. സ്വകാര്യമേഖലയടക്കം അന്നേ ദിവസം അവധി നിൽകണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാന സർക്കാർ ഫെബ്രുവരി 14 തെരഞ്ഞെടുപ്പ് ദിനം പൊതു അവധിയായി നിശ്ചയി ച്ചിരിക്കുന്നു. പോളിംഗ് ഡേ പബ്ലിക് ഹോളീ ഡേ ആയിരിക്കും. ഈ ദിനത്തിലെ ശംബളം പിടിക്കില്ല. ഇത് കൂടാതെ തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിട്ടുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും പതിവു ആനുകൂല്യങ്ങൾ നൽകുമെന്നും സംസ്ഥാന സർക്കാർ സർക്കു ലറിൽ പറയുന്നു.
ഗോവയിലെ തെരഞ്ഞെടുപ്പിൽ 332 സ്ഥാനാർത്ഥികളാണ് പോരാട്ടത്തിനറങ്ങുന്നത്. ആകെ 587 നാമനിർദ്ദേശപത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മറ്റെല്ലാ സംസ്ഥാനങ്ങൾക്കുമൊപ്പം മാർച്ച് 10നു തന്നെ ഫലപ്രഖ്യാപനം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
















Comments