പാലക്കാട്: ലോക്‌സഭയിൽ ബജറ്റ് നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച വാദങ്ങളെ മുൻനിർത്തി കോൺഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മോദി ടെലി പ്രോംപ്റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ നിമിഷങ്ങളാണ് ലോക്സഭയിൽ കടന്നു പോയതെന്നാണ് സന്ദീപ് വാര്യർ പരിഹസിച്ചത്.
ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത് . പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ . ഒന്നാന്തരം രാഷ്‌ട്രീയക്കാരനുമാണ് നരേന്ദ്ര ദാമോദർദാസ് മോദി . നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല , എന്നതാണ് ഇതിൽ നിന്ന് കോൺഗ്രസിന് പഠിക്കാനുള്ള പാഠമെന്നും സന്ദീപ് പരിഹസിക്കുന്നു.
പ്രസംഗത്തിനിടക്ക് ബഹളമുണ്ടാക്കിയ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെയും മോദി പരിഹസിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് വാര്യർ അതും ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ സ്ഥാനം ഈ സമ്മേളന കാലത്ത് നിലനിർത്താനാവശ്യമായ പണി നിങ്ങൾ എടുത്തിരിക്കുന്നു , അവർ നിങ്ങളെ മാറ്റില്ല , ഇനി മിണ്ടാതിരിക്കൂ ‘ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം .
നരേന്ദ്ര മോദി ടെലി പ്രോംപ്റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ…
Posted by Sandeep.G.Varier on Monday, February 7, 2022
















Comments