ന്യൂഡല്‍ഹി: പാകിസ്താന്‍ കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഇട്ട പോസ്റ്റിന് പിന്നാലെ വീണ്ടും മാപ്പ് അപേക്ഷയുമായി ഹ്യുണ്ടായ് ഇന്ത്യ രംഗത്ത്. വിഷയത്തില്‍ ഹ്യുണ്ടായ്‌ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും ഔദ്യോഗിക വിശദീകരണക്കുറിപ്പുമായി ഹ്യുണ്ടായ് രംഗത്തെത്തിയത്. ഇത് രണ്ടാം തവണയാണ് വിഷയവുമായി ബന്ധപ്പെട്ട് ഹ്യുണ്ടായ് മാപ്പ് അപേക്ഷിക്കുന്നത്. അങ്ങേയറ്റം പശ്ചാത്തപിക്കുന്നു എന്നാണ് ഇത്തവണത്തെ കുറിപ്പില്‍ പറയുന്നത്. ഹ്യുണ്ടായിയുടെ പേരില്‍ നടന്ന അനൗദ്യോഗിക സമൂഹമാദ്ധ്യമ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം പശ്ചാത്തപിക്കുന്നുവെന്നാണ് ഹ്യുണ്ടായ് ഇന്ത്യ പറയുന്നത്.
ഹ്യുണ്ടായ് പാകിസ്താന്റെ അക്കൗണ്ടില്‍ നിന്നും കശ്മീര്‍ വിഘടനവാദികള്‍ക്ക് അനുകൂലമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ #ബോയ്‌കോട്ട്ഹ്യുണ്ടായ് ട്രെന്‍ഡിങ്ങിലാണ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട അന്ന് മുതല്‍ ഇന്ന് വരെ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബോയ്‌കോട്ട്ഹ്യുണ്ടായ്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഈ പോസ്റ്റ് ഹ്യുണ്ടായ് പാകിസ്താന്‍ പിന്‍വലിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഹ്യുണ്ടായ് ഇന്ത്യ ആദ്യത്തെ വിശദീകരണം നല്‍കുന്നത്. ദേശീയതയെ ബഹുമാനിച്ച് ശക്തമായ ധാര്‍മ്മികതയ്‌ക്കൊപ്പം നില്‍ക്കുമെന്നും, ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ വീടാണെന്നുമാണ് ഇതില്‍ പറഞ്ഞിരുന്നത്. ആദ്യ പോസ്റ്റില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ പോസ്റ്റിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. വിഷയത്തില്‍ പാകിസ്താനെ വിമര്‍ശിക്കാതെ എവിടേയും തൊടാതെയുള്ള മറുപടിയാണ് ഹ്യുണ്ടായ് ഇന്ത്യയുടേതും, ആത്മാര്‍ത്ഥത ഇല്ലാത്ത വാക്കുകളാണ് ഇതെന്നുമായിരുന്നു വിമര്‍ശനം. ഇതോടെയാണ് അഗാധമായ ദു:ഖം പ്രകടിപ്പിച്ച് അടുത്ത കുറിപ്പ് ഇറങ്ങിയത്.
Comments