തൃശ്ശൂർ: തൃശ്ശൂർ പാലിയേക്കര ടോൾപ്ലാസയിൽ കാർ യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്. മുന്നിലെ വാഹന യാത്രക്കാർ പണം നൽകാത്തതിനെ ചൊല്ലി ടോൾ ജീവനക്കാരുമായി തർക്കമുണ്ടായപ്പോൾ കാത്തു നിൽക്കേണ്ടി വന്ന കാർ യാത്രികരാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്.
ഷിഫ്റ്റ് ഇൻചാർജായ ജീവനക്കാരനെ തല്ലിയതോടെ മറ്റു ടോൾ ജീവനക്കാർ കൂട്ടമായി വന്ന് കാർ യാത്രികരെ മർദ്ദിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടില്ല. ക്രമസമാധാന പ്രശ്‌നം നിലവിൽ സ്ഥലത്ത് ഇല്ലെന്നും പോലീസ് പറയുന്നു. പാലിയേക്കരയിൽ യാത്രക്കാരും സുരക്ഷാ ജീവനക്കാരും തമ്മിൽ പതിവായി സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്.
ഫാസ് ടാഗില്ലാത്ത വാഹനത്തിന് ടോൾ പ്ലാസയിൽ നിലവിൽ ഇരട്ടി തുക നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ഇരട്ടി തുക നൽകാൻ പല യാത്രക്കാരും കൂട്ടാക്കാറില്ല. ഇത്തരത്തിലുണ്ടായ ഒരു തർക്കം സംഘർഷത്തിൽ കലാശിച്ചുവെന്നാണ് വിവരം. ടോൾ നൽകാത്ത വാഹനത്തിന്റെ പുറകിലായിരുന്നു പ്രശ്‌നമുണ്ടാക്കിയ ആളുകളുടെ വാഹനം. ഇതിലെ യാത്രക്കാരനാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്.
















Comments