പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിന തടവ് വിധിച്ച് കോടതി. പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. പ്രതികൾ 20 വർഷം കഠിന തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇത് കൂടാതെ പ്രതികൾ പിഴയും അടയ്‌ക്കണം
2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാംപ്രതിയായ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഒന്നാംപ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. കോന്നി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.
പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഒന്നാം പ്രതിയായ അജിയ്‌ക്ക് 20 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്മിതയെയും 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. സ്മിത 25000 രൂപ പിഴയും അടയ്‌ക്കണം.
















Comments