അമ്മയുണ്ടാക്കി തരാറുള്ള അരിക്കടുക്കയുടെ രുചി പങ്കുവച്ച് നടി സംവൃത സുനിൽ. മലബാർ മേഖലയിൽ ഏറെ പ്രശസ്തമായ നാടൻ പലഹാരങ്ങളിലൊന്നാണ് അരിക്കടുക്ക. അമേരിക്കയിൽ കുടുംബസമേതം കഴിയുന്ന താരം തന്റെ അമ്മയുണ്ടാക്കുന്ന പ്രിയപ്പെട്ട പലഹാരം എന്നു പറഞ്ഞു കൊണ്ടാണ് സമൂഹമാദ്ധ്യമത്തിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ എന്തു ചെയ്യും? അത് സ്വയം ഉണ്ടാക്കുക, കഴിക്കുക, ആസ്വദിക്കുക’ എന്നാണ് വീഡിയോയ്‌ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.
കല്ലുമ്മക്കായ, പുഴുക്കലരി, തേങ്ങ ചിരവിയത്, പെരുംജീരകം, ചുവന്നുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവയാണ് ഇവ പാചകം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ. പുഴുക്കലരിയും തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും അരച്ചെടുക്കുക. ഈ അരപ്പ് വൃത്തിയാക്കിയ കല്ലുമ്മക്കായയിൽ നിറച്ച് ആവിയിൽ പുഴുങ്ങും. ശേഷം തോട് മാറ്റി വയ്‌ക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയുടെ കൂട്ടിലേക്ക് ഇതിട്ട് വെളിച്ചെണ്ണയിൽ വറുത്ത് കോരാം.
















Comments