തിരുവനന്തപുരം: മദ്യലഹരിയിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടർ സവാരി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് പെരുമ്പാമ്പിനെ സ്‌കൂട്ടറിന്റെ പുറകിൽ വച്ച് യാത്ര ചെയ്തത്. റോഡരികിൽ നിന്ന് കിട്ടിയ പാമ്പാണിത്. തുടർന്ന് പിടികൂടിയ പാമ്പിനെ ഇയാൾ നാട്ടുകാർക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ജനുവരി 29 നായിരുന്നു സംഭവം. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. തുടർന്ന് സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തി. ജിത്തുവിന്റെ മൊഴിയും രേഖപ്പെടുത്തി. യുവാവിന് പാമ്പ് പിടുത്തത്തിൽ വൈദഗ്ധ്യമില്ലെന്നും മദ്യലഹരിയിലാണ് പാമ്പുമായി യാത്ര ചെയ്തതെന്നും വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. ആവശ്യമെങ്കിൽ സംഭവത്തിൽ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാമ്പിനെ പിടികൂടി ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ശേഷം അന്ന് രാത്രി തന്നെ ജിത്തു പോലീസ് സ്റ്റേഷനിൽ ഇതിനെ എത്തിച്ചിരുന്നു. പോലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിനാണ് പാമ്പിനെ കാട്ടിൽ തുറന്നു വിട്ടത്. ഇതിന് പിന്നാലെയാണ് യുവാവിന്റെ വീഡിയോ പുറത്ത് വന്നത്.
















Comments