പെഡ്‌നാ: ഗോവയിലെ ജനങ്ങൾ കഴിഞ്ഞ പത്തു വർഷം അനുഭവിച്ചത് സ്ഥിരതയാർന്ന ഭരണ ത്തിന്റെ കരുത്താണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗോവയിൽ വികസനവും ഭരണ സ്ഥിരതയും മാതൃകയാണ്. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് കോൺഗ്രസ്സിന്റെ ഖോ-ഖോ കളി അവസാനിച്ചതെന്നും ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ പത്തുവർഷം ഗോവ ഭരിച്ചത് ബിജെപിയാണ്. സ്ഥിരതയാർന്ന ഭരണമാണ് ബിജെപി ജനങ്ങൾക്കായി കാഴ്ചവെച്ചത്. അതിന് മുന്നേ നടന്നത് കോൺഗ്രസ്സിന്റെ നാഥനില്ലാ ഭരണ മായിരുന്നു. ഏതു നിമിഷവും ആരും മാറിയേക്കാമെന്ന അവസ്ഥയാണ് ബി.ജെ.പി ഇല്ലാതാ ക്കിയതെന്നും ഗഡ്ക്കരി പറഞ്ഞു.
വികലമായ വികസനമാണ് മുൻപ് ഗോവ കണ്ടത്. ഒരു വിമാനത്താവളം പണിതു. പക്ഷേ അവിടേക്കുള്ള റോഡുണ്ടായിരുന്നില്ല. സംസ്ഥാനത്തിനകത്തെ വികസനം അത്രകണ്ട് മുരടിച്ച സമയത്താണ് പരീക്കർ ഭരണത്തിലെത്തിയത്. ബിജെപി ഭരണത്തിൽ 1200 കോടിരൂപയാണ് അനുവദിച്ചതെന്നും ഗഡ്കരി പറഞ്ഞു. ഗോവയിലെ വികസനം അതിവേഗവും മാതൃകാപരവുമാണ്.
നഗരവികസന മന്ത്രാലയവും ദേശീയപാത അതോറിറ്റിയും 12,000 കോടിരൂപ തുടക്കത്തിലേ അനുവദിച്ചു. പത്തുവർഷംകൊണ്ട് വിനോദസഞ്ചാര വികസനമടക്കം 25,000 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചതെന്നും ഗഡ്കരി പറഞ്ഞു. ഈ മാസം 14-ാം തിയതിയാണ് ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
















Comments