ന്യൂഡല്‍ഹി: കൊറോണ വ്യാപകമായ പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഫ:രാജ്‌നി ആബി. കോറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി നോര്‍ത്ത് ക്യാംപസില്‍ എബിവിപി നടത്തിയ പ്രതിഷേധസമരത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് യൂണിവേഴ്‌സിറ്റി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കും.
ഒന്‍പത് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാരസമരത്തെ തുടര്‍ന്നാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി തുറക്കാന്‍ തീരുമാനമായത്. ക്ലാസുകളിലെ പഠനവും പ്രാക്ടിക്കല്‍ ക്ലാസും നഷ്ടമാകുന്ന സാഹചര്യത്തിലാണ് ക്യാംപസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഉള്‍പ്പെടെ സമരം നയിച്ചത്.
ജില്ലാദുരന്തനിവാരണ അതോറിറ്റി അനുവദിക്കുന്നപക്ഷം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാവും ക്ലാസ് പുനരാരംഭിക്കുക.
Comments