ലക്നൗ : ഉത്തർപ്രദേശിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ തിലക്ധാരി കോളേജിലാണ് സംഭവം .
തിലക്ധാരി കോളേജിൽ ബിഎ അവസാന വർഷ വിദ്യാർത്ഥിനിയായ സറീനയാണ് പരാതി ഉന്നയിച്ചത് . ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ഹിജാബ് ധരിച്ചാണ് ക്ലാസിലേക്ക് പോയതെന്ന് സറീന പറയുന്നു. എന്നാൽ ക്ലാസ്സ് എടുക്കുകയായിരുന്ന പ്രൊഫസർ പ്രശാന്ത് തടഞ്ഞു. പലതവണ നിരസിച്ചിട്ടും എന്തിനാണ് ഇങ്ങനെയൊരു വേഷം ധരിച്ച് വരുന്നതെന്ന് പ്രശാന്ത് തന്നോട് പറഞ്ഞതായി വിദ്യാർത്ഥിനി ആരോപിച്ചു.
കർണാടകയിൽ ഹിജാബ് വിവാദം കൊടുമ്പിരി കൊള്ളുമ്പോഴാണ് വിദ്യാർത്ഥിനി ബോധപൂർവ്വം ആദ്യമായി ഹിജാബ് ധരിച്ച് കോളേജിലെത്തിയത് . ഇത്തരമൊരു സാഹചര്യത്തിൽ ഹിജാബ് ധരിച്ചെത്തിയതിനെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ശകാരിച്ചെന്നും, പുറത്താക്കിയെന്നുമാണ് ആരോപണം .
ഭ്രാന്തന്മാരാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പ്രൊഫസർ പറഞ്ഞതായും വിദ്യാർത്ഥിനി ആരോപിച്ചു . അതേസമയം ഇതുവരെ ഹിജാബ് ധരിക്കാതിരിന്ന വിദ്യാർത്ഥിനി ഇന്ന് മാത്രം ഹിജാബ് ധരിച്ചെത്തിയതിൽ ബോധപൂർവ്വമുള്ള ശ്രമങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
















Comments