ഇടുക്കി : അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാറിനടുത്താണ് സംഭവം. തമ്പി എന്നയാളെയാണ് പോലീസ് പിടികൂടിയത്.
രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിൽ തിരിച്ചെത്തിയതോടെ കുട്ടി ഇവരോട് വിവരം പറഞ്ഞു.
തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
















Comments