തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ഈ വർഷം ചടങ്ങ് മാത്രമായി നടത്തും. കൊറോണ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.
ആനയോട്ടം നടക്കുന്ന ഇന്നർ റിംഗ് റോഡ് മുതൽ കിഴക്കെ നടയിലേക്കുള്ള റോഡ് വരെ ഉച്ചയ്‌ക്ക് 12 മണി മുതൽ ഗതാഗതം നിരോധിക്കും. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല. ഈ മാസം 14നാണ് ആനയോട്ടം.
















Comments