ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും ഗോവയിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 14-ാം തിയതി തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായി തീരുന്ന തരത്തിലാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തരാഘണ്ടിൽ ഒരു നോമിനേഷനടക്കം 71 നിയമസഭാ സീറ്റുകളാണുള്ളത്. ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി തേടുന്നത്. 1961ൽ ഫ്രഞ്ചുകാരിൽ നിന്നും ശക്തമായ പ്രക്ഷോഭം വഴി പിടിച്ചെടുത്ത ഗോവയിൽ ബിജെപിയുടെ ഭരണമാണ് നിലവിലുള്ളത്. ഉത്തരാഖണ്ഡിലും ഭരണം നിലനിർത്താനാണ് ബിജെപി ശ്രമം.
1964നാണ് ഗോവ നിയമസഭ ആദ്യമായി രൂപംകൊണ്ടത്. ജനുവരി 6നാണ് നിയമസഭാദിനമായി എല്ലാവർഷവും ആചരിക്കുന്നത്.1987ലാണ് സംസ്ഥാന പദവി നേടിയത്.
ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നേ 16 സീറ്റുകളിലെ നിയമസഭാ അംഗങ്ങൾ എംഎൽഎ സ്ഥാനം രാജിവെച്ച നിലയിലാണ് ഗോവയിൽ ഭരണം നടന്നുകൊണ്ടിരുന്നത്.19 പേരടങ്ങുന്ന എൻഡിഎയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ നിയമസഭയിൽ ഭരണകക്ഷി അംഗങ്ങൾ.
സംസ്ഥാനരൂപീകരണത്തിന് ശേഷം നാലാം നിയമസഭാ കാലഘട്ടമാണ് ഉത്തരാഖണ്ഡിന്റേത്. പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് ബിജെപി ഭരണതുടർച്ചയ്‌ക്ക് ശ്രമിക്കുന്നത്. 71 സീറ്റുകളിൽ ഒരു സീറ്റ് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിക്കുള്ളതാണ്. 57 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ ഭരണം പിടിച്ചത്.
മൂന്ന് മുഖ്യമന്ത്രിമാരാണ് ഒരു നിയമസഭാകാലത്ത് ഉത്തരാഖണ്ഡിനെ നയിച്ചതെന്നതാണ് പ്രത്യേകത. 2017-21ൽ ത്രിവേന്ദ്ര സിംഗ് റാവത്, 2021 ൽ തന്നെ ഏതാനും മാസം തീർത്ഥ് സിംഗ് റാവതും മുഖ്യമന്ത്രിയായി. തുടർന്ന് നിലവിൽ പുഷ്‌കർ സിംഗ് ധാമിയാണ് മന്ത്രിസഭയെ നയിക്കുന്നത്.
















Comments